രാജ്‍കുമാര്‍ റാവുവിന്റെ ‘മോണിക്ക ഓ മൈ ഡാര്‍ലിംഗ്’ ട്രെയിലർ ഇറങ്ങി

രാജ്‍കുമാര്‍ റാവു നായകനാകുന്ന പുതിയ ചിത്രമാണ് ‘മോണിക്ക ഓ മൈ ഡാര്‍ലിംഗ്’. വസൻ ബാല ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യോഗേഷ് ചന്ദേകര്‍ ആണ് രചന. ‘മോണിക്ക ഓ മൈ ഡാര്‍ലിംഗ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

ഹുമ ഖുറേഷിയും രാധിക ആപ്തെയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നവംബര്‍ 11ന് ചിത്രം നെറ്റ്‍ഫ്ലിക്സില്‍ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്വപ്‍നില്‍ എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹ്രണം നിര്‍വഹിക്കുന്നത്. അചിന്ദ് താക്കര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

രാജ്‍കുമാര്‍ റാവു നായകനായി ‘ഹിറ്റ്: ദ ഫസ്റ്റ് കേസ്’ ആണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ‘വിക്രം റാവു’ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ രാജ്‍കുമാര്‍ റാവു അഭിനയിക്കുന്നത്. ശൈലേഷ് കൊലനുവാണ് ചിത്രം സംവിധാനം ചെയ്‍തത്. ഇപ്പോള്‍ ‘ഹിറ്റ്: ദ ഫസ്റ്റ് കേസ്’ നെറ്റ്ഫ്ലിക്സില്‍ സ്‍ട്രീം ചെയ്യുന്നുണ്ട്. എസ് മണികണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാധിക ജോഷി, ഭൂഷൻ കുമാര്‍, ദില്‍ രാജു, കുല്‍ദീപ് റാത്തോര്‍ എന്നിവരാണ് ഹിറ്റ്: ദ ഫസ്റ്റ് കേസ് നിര്‍മിച്ചത്. ശൈലേഷ് കൊലനു ആണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. സാന്യ മല്‍ഹോത്രയാണ് ചിത്രത്തില്‍ രാജ്‍കുമാര്‍ റാവുവിന്റെ നായികയായി എത്തിയത്.

Top