രാജ്കുമാര്‍ റാവു ചിത്രം ‘ശാദി മേം സരൂര്‍ ആനാ ‘യുടെ വീഡിയോ ഗാനം പുറത്തെത്തി

ബോളിവുഡിന്റെ പ്രിയ താരം രാജ്കുമാര്‍ റാവു നായകനാകുന്ന ചിത്രം ശാദി മേം സരൂര് ആനാ നവംബര്‍ പത്തിന് തിയേറ്ററുകളിലെത്തുന്നു.

ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി.

കൃതി ഖര്‍ബന്ത നായികയാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രത്‌ന സിന്‍ഹയാണ്.

പല്ലോ ലട്കേ എന്ന ഗാനമാണ് എത്തിയിരിക്കുന്നത്. കുമാറിന്റെ വരികള്‍ക്ക് റായീസും സെയ്ന്‍-സാമും ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ജ്യോതിക തംഗ്രിയും യാസീര്‍ ദേശായ്‍യും ചേര്‍ന്നാണ് ആലാപനം.

Top