രാജ്‍കുമാര്‍ റാവു – അനുഭവ് സിൻഹ ഒന്നിക്കുന്ന ‘ഭീദ്’; റിലീസ് പ്രഖ്യാപിച്ചു

രാജ്‍കുമാര്‍ റാവു നായകനാകുന്ന പുതിയ ചിത്രമാണ് ‘ഭീദ്’. അനുഭവ് സിൻഹ ആണ് ചിത്രം സംവിധാാനം ചെയ്യുന്നത്. ഭൂമി പെഡ്‍നേകര്‍ ചിത്രത്തില്‍ നായികയാകുന്നു.  രാജ്‍കുമാര്‍ റാവുവിന്റ ‘ഭീദ്’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചതാണ് പുതിയ വാര്‍ത്ത.

മാര്‍ച്ച് 24നാണ് ചിത്രത്തിന്റെ റിലീസ്. ‘മോണിക്ക, ഒ മൈ ഡാര്‍ലിംഗെ’ന്ന ചിത്രമാണ് രാജ്‍കുമാര്‍ റാവുവിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വസൻ ബാല ആണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്. സ്വപ്‍നില്‍ എസ് ആണ് ഛായാഗ്രാഹണം. അചിന്ദ് താക്കറാണ് സംഗീത സംവിധാനം.

Top