ഗംഭീര പ്രകടനം; വിനയ് ഫോര്‍ട്ടിന് അഭിനന്ദനവുമായി രാജ്കുമാര്‍ റാവു

ഹേഷ് നാരായണന്‍ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് മാലിക്. ഒടിടിയില്‍ റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ഫഹദിന്റെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് ഇതിനോടകം നിരവധി പേരാണ് രംഗത്തെത്തിയത്.

ഇപ്പോഴിതാ താരത്തിന്റെ സുഹൃത്തായി എത്തിയ വിനയ് ഫോര്‍ട്ടിന്റെ അഭിനയത്തെ പ്രശംസിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം രാജ്കുമാര്‍ റാവു. ഡേവിഡ് എന്ന കഥാപാത്രത്തെയാണ് വിനയ് ചിത്രത്തില്‍ അവതരിപ്പിച്ചത്.

രാജ്കുമാര്‍ അയച്ച മെസേജ് വിനയ് ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു.’ഹായ് വിനയ്. ഞാന്‍ രാജ്കുമാര്‍. ഞാന്‍ കണ്ടു. നിങ്ങളുടെ ഗംഭീരമായ പ്രകടനത്തിന് അഭിനന്ദനം അറിയിക്കുന്നു.’ എന്നാണ് രാജ്കുമാറിന്റെ സന്ദേശം. അഭിനന്ദനത്തിന് വിനയ് ഫോര്‍ട്ട് നന്ദി അറിയിക്കുകയും ചെയ്തു.

 

Top