രാജ്കുമാറിന്റെ ഭാര്യയ്ക്ക് ജോലി നല്‍കാനുള്ള തീരുമാനം; നന്ദി അറിയിച്ച് കുടുംബം

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യയ്ക്ക് ജോലി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ നന്ദി അറിയിച്ച് കുടുംബാംഗങ്ങള്‍. സര്‍ക്കാര്‍ ഇത്രയും വേഗത്തില്‍ നടപടി സ്വീകരിച്ചതില്‍ നന്ദിയുണ്ടെന്നും, നേരത്തെ, തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ അദ്ദേഹം സഹായം ഉറപ്പ് നല്‍കിയിരുന്നുവെന്നും രാജ്കുമാറിന്റെ അമ്മ വിജയ പറഞ്ഞു. രാജ്കുമാറിന്റെ മരണവുമായി ബന്ധമുള്ള എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് രാജ്കുമാറിന്റെ കുടുംബത്തിന് സഹായം നല്‍കാന്‍ തീരുമാനമായത്. ഭാര്യയ്ക്കുള്ള ജോലിക്ക് പുറമേ കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭായോഗം തീരുമാനമെടുത്തു. കുടുംബത്തിലെ നാല് അംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപവീതം എന്ന കണക്കിലാണ് 16 ലക്ഷം രൂപ നിശ്ചയിച്ചത്.

Top