രാജ്കുമാറിന്റെ മരണം: അറസ്റ്റിലായ രണ്ട് പൊലീസുകാര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തി

കോട്ടയം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ രണ്ട് പൊലീസുകാര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തി. നെടുങ്കണ്ടം എസ്.ഐ ആയിരുന്ന കെ.എ.സാബു, സിവില്‍ പൊലീസ് ഓഫീസര്‍ സജീവ് ആന്റണി എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റത്തിന് കേസ് എടുത്തിരിക്കുന്നത്. ഇന്ന് രാവിലെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

സംഭവത്തെ തുടര്‍ന്ന് എസ്.ഐ ഉള്‍പ്പെടെ എട്ടുപേരെ സസ്പെന്‍ഡ് ചെയ്തിരുന്നു. അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തു. രാജ്കുമാറിനെ ഉരുട്ടിയതെന്ന് പറയപ്പെടുന്ന രണ്ട് പൊലീസ് ഡ്രൈവര്‍മാരും വരും ദിവസങ്ങളില്‍ അറസ്റ്റിലാവുമെന്നാണ് അറിയുന്നത്. അറസ്റ്റ് ചെയ്തതിന് പിന്നാലെ എസ്. ഐ സാബു കുഴഞ്ഞുവീണു. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Top