രാജ്കുമാര്‍ കസ്റ്റഡി മരണം; അറസ്റ്റിന് പിന്നാലെ എസ്ഐ കെ.എ. സാബു കുഴഞ്ഞുവീണു

നെടുങ്കണ്ടം: രാജ്കുമാര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്ഐ കെ.എ. സാബു കുഴഞ്ഞുവീണു. സാബുവിനെ ക്രൈംബ്രാഞ്ച് ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ സസ്‌പെന്‍ഷനിലായ സാബുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു വരികയായിരുന്നു. ഇന്ന് രാവിലെ കോട്ടയത്താണ് അറസ്റ്റു രേഖപ്പെടുത്തിയത്.

സാബുവിനോപ്പം സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സജീവ് ആന്റണിയെയും ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. കസ്റ്റഡി മര്‍ദ്ദനത്തിനാണ് അറസ്റ്റ്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ ഇരുവര്‍ക്കുമെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചിരുന്നു. തൂക്കുപാലം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഹരിത ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലായിരിക്കെ രാജ്കുമാര്‍ മരിച്ചത്.

Top