രാജ്കുമാര്‍ കസ്റ്റഡി മരണം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പി.ടി തോമസ് എംഎല്‍എ

തിരുവനന്തപുരം: രാജ്കുമാര്‍ കസ്റ്റഡി മരണത്തില്‍ എസ്പി വേണുഗോപാലിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്‍മാന് പി ടി തോമസ് എംഎല്‍എ കത്ത് നല്‍കി. കേസില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നതെന്നും പരാതിയില്‍ പറയുന്നു.

കേസില്‍ ഇടുക്കി എസ്പി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും പങ്കിനെപ്പറ്റി സമഗ്രമായി അന്വേഷണം നടത്തണമെന്നും പരാതിയില്‍ പറയുന്നു.

ഇടുക്കി എസ് പിയുടെ മകന്റെ വിവാഹത്തോട് അനുബന്ധിച്ച് പൊലീസ് വാഹനങ്ങള്‍ ദുരുപയോഗം ചെയ്തതിനെ കുറിച്ചും വനിതാ പൊലീസ് ഉള്‍പ്പെടെയുള്ളവരെ ഡ്യൂട്ടിക്ക് നിയോഗിച്ചതിനെ സംബന്ധിച്ചും അന്വേഷണം നടത്തണമെന്നും പി ടി തോമസ് കത്തില്‍ ഉന്നയിക്കുന്നു.

Top