കസ്റ്റഡി മരണം: രാജ്കുമാറിന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ടു, സമരത്തില്‍ നിന്നും പിന്‍മാറി

തിരുവനന്തപുരം: രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മുഖ്യമന്ത്രിയെ കണ്ടതില്‍ പൂര്‍ണ സംതൃപ്തിയുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും കുടുംബാംഗങ്ങള്‍ പറഞ്ഞു.

മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതോടെ ചൊവ്വാഴ്ച ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന സമരത്തില്‍ നിന്നും തല്‍ക്കാലം പിന്‍മാറുകയാണെന്നും കുടുംബം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. ഇതിനിടെ, രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു.

Top