രാജ്കുമാര്‍ കസ്റ്റഡി മരണം; എസ്.പിയ്‌ക്കെതിരെ നടപടി ഉണ്ടായേക്കുമെന്ന് സൂചന

തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണവുമായ് ബന്ധപ്പെട്ട് എസ്.പിയ്‌ക്കെതിരെ നടപടി ഉണ്ടായേക്കുമെന്ന് സൂചന. എസ്പി കെ.ബി വേണുഗോപാലിനെ സ്ഥലം മാറ്റാനാണ് തീരുമാനം.

അതേസമയം അന്വേഷണ സംഘ തലവനായ ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യു റിപ്പോര്‍ട്ട് ഉന്നത പൊലീസ് മേധാവികള്‍ക്ക് ഇന്ന് കൈമാറിയേക്കും. ഡി.ജി.പിയ്ക്കും വിശദമായ റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ടില്‍ എസ്.പിക്കും ഡി.വൈ.എസ്.പിയ്ക്കുമെതിരായ പരാമര്‍ശം ഉണ്ടെങ്കില്‍ ഇവര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്യാനാണ് ഡി.ജി.പിയുടെ ഓഫീസിന്റെ തീരുമാനം.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും എസ്.പിയുടെയും ഡി.വൈ.എസ്.പിയുടെയും ഭാവി കാര്യങ്ങള്‍ തീരുമാനിക്കുക. ഈ റിപ്പോര്‍ട്ടില്‍ എസ്.പിയ്ക്കെതിരെയും ഡി.വൈ.എസ്.പിയ്ക്കെതിരെയും ചില പരാമര്‍ശങ്ങള്‍ ഉണ്ട് എന്നതാണ് സൂചന.

Top