രാജ്കുമാറിന്റെ മരണം; നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ തെളിവെടുപ്പ് നടത്തി

നെടുങ്കണ്ടം: രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പൊലീസ് സ്റ്റേനില്‍ തെളിവെടുപ്പ് നടത്തി പൊലീസ് കംപ്ലയ്ന്റ് അതോറിറ്റി. റിട്ട. ജസ്റ്റിസ് വി.കെ. മോഹനന്‍, റിട്ട. ഡിജിപി സോമരാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കായി പൊലീസ് സ്റ്റേഷനില്‍ എത്തിയത്.

ഇവിടെ നിന്ന് പീരുമേട് സബ് ജയിലിലേക്ക് പരിശോധനയ്ക്കായി പോകും. തുടര്‍ന്ന് കുട്ടിക്കാനത്ത് വെച്ച് പ്രാഥമിക സിറ്റിങ് നടത്തും. പി.ടി. തോമസ് എംഎല്‍എ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അതോറിറ്റിയുടെ നടപടി.

Top