രാജ് കപൂറിന്റെ ഭാര്യ കൃഷ്ണ കപൂര്‍ അന്തരിച്ചു

ബോളിവുഡ് ചലച്ചിത്ര താരം രാജ് കപൂറിന്റെ ഭാര്യ കൃഷ്ണ കപൂര്‍ അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മുംബൈയില്‍ വെച്ചാണ് മരണം. 87 വയസ്സായിരുന്നു. രാജ്കപൂറിന്റെ മകന്‍ രന്ധീര്‍ തന്നെയാണ് കൃഷ്ണയുടെ മരണ വിവരം അറിയിച്ചത്.

1946ല്‍ നടന്‍ രാജ് കപൂറിന്റെ വിവാഹം കഴിച്ച കൃഷ്ണ, ഋഷി, രന്ധീര്‍, രാജീവ്, ഋതു, റിമ എന്നിവരുടെ അമ്മയുമായി. കൊച്ചു മക്കള്‍ കരിഷ്മ, കരീന, രണ്‍ബിര്‍ തുടങ്ങി കുടുംബാംഗങ്ങള്‍ പലരും സിനിമാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന കുടുംബത്തിലെ തലമുതിര്‍ന്ന അംഗമായിരുന്നു കൃഷ്ണ. രവീണ ടണ്ടന്‍, അനുപം ഖേര്‍, സുഹേല്‍ സേത് എന്നിവര്‍ അനുശോചനം അറിയിച്ചു.

Top