ധോണി വിരമിക്കാറായിട്ടില്ല പ്രതികരിച്ച് മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല

ചെന്നൈ: ധോണിയുടെ വിരമിക്കലിനെക്കുറിച്ച് പ്രതികരിച്ച് മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല. ധോണി വിരമിക്കാറായിട്ടില്ലെന്നും അദ്ദേഹത്തില്‍ ഇനിയും ഒരു നല്ല ക്രിക്കറ്റര്‍ അവശേഷിക്കുന്നുണ്ടെന്നുമാണ് ശുക്ല പറഞ്ഞത്.

ധോണി വിരമിക്കാറായിട്ടില്ല. അദ്ദേഹത്തില്‍ ഇനിയും ഒരു നല്ല ക്രിക്കറ്റര്‍ അവശേഷിക്കുന്നു. ബൂട്ടഴിച്ച് വെക്കാനുള്ള സമയം തീരുമാനിക്കാന്‍ അദ്ദേഹത്തിന് മാത്രമാണ് അവകാശം. ബിസിസിഐയുടെ പോളിസി പ്രകാരം താരങ്ങളാണ് വിരമിക്കല്‍ പ്രഖ്യാപിക്കേണ്ടത്. ധോണി മഹാനായ ക്രിക്കറ്റ് താരമാണെന്നും ശുക്ല പറഞ്ഞു.

നേരത്തെയും സോഷ്യല്‍ മീഡിയകളില്‍ ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. ജനുവരിയില്‍ ബിസിസിഐയുടെ പുതിയ കരാറില്‍ നിന്ന് ധോണിയെ പുറത്താക്കിയിരുന്നു. എന്നാല്‍ ഔദ്യോഗികമായി ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല.

Top