Rajiv Ravi- Dulquer upcoming movie ‘Kammattippadam’ trailer released

ദുല്‍ഖര്‍ സല്‍മാന്‍ വ്യത്യസ്തമായ ഗെറ്റപ്പില്‍ എത്തുന്ന രാജീവ് രവിയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം കമ്മട്ടിപ്പാടത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ദുല്‍ഖറിന്റെ ആരാധകരെ കൈയിലെടുക്കുന്ന തരത്തില്‍ മാസ് ട്രെയിലറാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.

ദുല്‍ഖറിന്റെയും വിനായകന്റെയും വ്യത്യസ്ത ഗെറ്റപ്പുകളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

1950കളില്‍ തുടങ്ങി കൊച്ചിയുടെ ചരിത്രത്തിലൂടെയുള്ള യാത്രയാണ് കമ്മട്ടിപ്പാടം. കൊച്ചിയില്‍ ഗുണ്ടാ സംഘങ്ങള്‍ എങ്ങെനെ ഉടലെടുത്തു എന്ന് പറയുന്ന ചിത്രത്തിന്റെ മിക്ക ഭാഗങ്ങളും എണ്‍പതുകളുടെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

അമല്‍ഡ ലിസ്, ഷോണ്‍ റോമി എന്നീ പുതുമുഖങ്ങളാണ് ചിത്രത്തിലെ നായികമാരെത്തുന്നത്. ബോളിവുഡ് നടി രസിക ദുഗാലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

പി. ബാലചന്ദ്രന്‍ തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ മധു നീലകണ്ഠനാണ്. അന്‍വര്‍ അലി എഴുതിയ വരികള്‍ക്ക് പി.വര്‍ക്കി, വിനായകന്‍ എന്നിവര്‍ സംഗീതം പകരുന്നു. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുടെ ബാനറില്‍ പ്രേം കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെയ് 20ന് കമ്മട്ടിപ്പാടം തിയേറ്ററുകളിലെത്തും.

Top