രാജീവ് വധക്കേസ് ; സി.പി. ഉദയഭാനുവിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

തൃശൂര്‍ : ചാലക്കുടി രാജീവ് വധക്കേസില്‍ പൊലീസ് അറസ്റ്റു ചെയ്ത അഡ്വ.സി.പി. ഉദയഭാനുവിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഇരിങ്ങാലക്കുട സബ് ജയിലിലേക്കാണ് ഉദയഭാനുവിനെ അയച്ചത്. ഗൂഢാലോചനയ്ക്കു വ്യക്തമായി തെളിവുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യം നല്‍കിയില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജീവ് വധം നാലു പ്രതികളുടെ കയ്യബദ്ധമായിരുന്നുവെന്നും തനിക്കതില്‍ പങ്കില്ലെന്നുമാണ് അഡ്വ.സി.പി. ഉദയഭാനു വെളിപ്പെടുത്തിയിരുന്നു.

രാജീവിനെകൊണ്ട് രേഖകളില്‍ ഒപ്പുവച്ചു വാങ്ങാന്‍ മാത്രമാണു ഉപദേശിച്ചത്. ഇതല്ലാതെ കൊലപാതകത്തില്‍ തനിക്കു പങ്കില്ലെന്നു അദ്ദേഹം പൊലീസിനോട് വ്യക്തമാക്കി.

ബുധനാഴ്ച രാത്രിയാണ് തൃപ്പൂണിത്തുറയിലെ ബന്ധുവീട്ടില്‍നിന്ന് ഉദയഭാനുവിനെ പൊലീസ് അറസ്റ്റു ചെയ്തത്. കീഴടങ്ങാന്‍ തയാറെടുക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.

Top