മോദിയുടെ പരിഷ്‌കാരങ്ങൾ കൃത്യമായ ഫലങ്ങൾക്ക് വേണ്ടിയുള്ളത് ; രാജീവ് കുമാര്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നയം നടപ്പാക്കിയതിനു പിന്നാലെ ബാങ്ക്‌റപ്‌സി കോഡ്, ബിനാമി നിയമങ്ങള്‍ എന്നിവയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള സമയമായെന്നു നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍ അറിയിച്ചു.

42 മാസമായി മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ ‘കൃത്യമായ ഫലങ്ങള്‍’ ലഭ്യമാക്കുന്നതിനു വേണ്ടിയാണെന്നും
അദ്ദേഹം പറഞ്ഞു.

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെ കേന്ദ്രീകരിച്ചുള്ള പദ്ധതികളായിരിക്കും അടുത്ത 18 മാസം നടപ്പിലാക്കുക എന്നും ഇത് ഇന്ത്യയിലെ മനുഷ്യശേഷി വികസനത്തില്‍ പ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ജിഎസ്ടി, ബെനാമി ട്രാന്‍സാക്ഷന്‍സ് (പ്രൊഹിബിഷന്‍) ആക്ട്, ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്‌സി കോഡ് (ഐബിസി), പ്രധാനപ്പെട്ട സ്‌കീമുകളായ ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ തുടങ്ങിയവ മോദി സര്‍ക്കാറിന്റെ പ്രധാന മാറ്റങ്ങളാണ് എന്നു രാജീവ് കുമാര്‍ വ്യക്തമാക്കി.

ജനപ്രിയ പ്രഖ്യാപനങ്ങളുമായി അവസാന വര്‍ഷം മോദി സര്‍ക്കാര്‍ രംഗത്തു വരുമോ എന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടല്ല, രാജ്യത്തിന് ഏതാണോ നല്ലത്, അതുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും രാജീവ് കുമാര്‍ മറുപടി നല്‍കി.

അതേസമയം വിനോദ സഞ്ചാരം, സിവില്‍ ഏവിയേഷന്‍, ഗതാഗതം, സേവനം തുടങ്ങിയ മേഖലകളിലെ തൊഴിലാളികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും തൊഴിലില്ലായ്മ എന്നത് അതിശയോക്തി കലര്‍ത്തി പറയുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top