നീതി ആയോഗ് ഉപാധ്യക്ഷനായി സാമ്പത്തിക വിദഗ്ധന്‍ രാജീവ് കുമാര്‍

ന്യൂഡല്‍ഹി: നീതി ആയോഗിന്റെ പുതിയ ഉപാധ്യക്ഷനായി പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ രാജീവ് കുമാര്‍ ചുമതലയേറ്റു.

നീതി ആയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനഗാരിയ രാജിവെച്ച ഒഴിവിലാണ് പുതിയ നിയമനം.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡിഫില്‍ നേടിയ രാജീവ് കുമാര്‍ ലക്‌നൗ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിഎച്ച്ഡിയും നേടിയിട്ടുണ്ട്.

നേരത്തെ എഫ് ഐ സി സി ഐ സെക്രട്ടറി ജനറല്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷ്ണല്‍ റിലേഷന്‍സ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Top