രാജീവ് ഗാന്ധിക്കെതിരെയുള്ള വിവാദ പരാമര്‍ശം; മോദിയ്ക്ക് പിന്തുണയുമായി ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: രാജീവ് ഗാന്ധിക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പിന്തുണയുമായി അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത്.

രാജീവ് ഗാന്ധിയുടെ സത്യസന്ധതയെ കുറിച്ചുള്ള ചോദ്യം ഉയര്‍ന്നു വരുമ്പോള്‍ എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി അസ്വസ്ഥനാകുന്നതെന്ന് ജെയ്റ്റ്‌ലി ചോദിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് നേര്‍ക്കും ജെയ്റ്റ്‌ലി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. ഒരു സാമ്പത്തിക ശാസ്ത്രഞ്ജന്‍ രാഷ്ട്രീയക്കാരനാകുമ്പോള്‍ അദ്ദേഹത്തിന് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമുള്ള ബോധം നഷ്ടപ്പെടുമെന്നാംണ് അദ്ദേഹം പറഞ്ഞത്.

രാജീവ് ഗാന്ധി നമ്പര്‍ 1 ഭ്രഷ്ടാചാരി ആയാണ് മരിച്ച് പോയതെന്നായിരുന്നു മോദി നടത്തിയ വിവാദ പ്രസ്താവന. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ മമതാ ബാനര്‍ജി, അരവിന്ദ് കെജ്‌രിവാള്‍, ശരദ് യാദവ് തുടങ്ങിയവരും പ്രതിഷേധവുമായി രംഗത്തെത്തി.

Top