Rajiv Gandhi assassination: Madras High Court rejects plea of convict Nalini

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന്‍, തന്നെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.

കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി ഇപ്പോള്‍ വെള്ളൂരിലെ വനിതാജയിലിലാണുള്ളത്.

ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെടുന്നവര്‍ 20 വര്‍ഷം ശിക്ഷയനുഭവിച്ചാല്‍ മതിയെന്ന 1994ലെ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നളിനി കോടതിയെ സമീപിച്ചത്.

1994 ജൂണ്‍ 14നാണ് നളിനി അറസ്റ്റിലായത്. 26 പേര്‍ പ്രതികളായ കേസില്‍ നേരത്തെ, നളിനിയുള്‍പ്പെടെ നാലു പേര്‍ക്ക് വധശിക്ഷയും മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു. എന്നാല്‍ നളിനി പെണ്‍കുഞ്ഞിനു ജന്മം നല്‍കിയതോടെ ഇവരുടെ വധശിക്ഷ, മാനുഷിക പരിഗണനയുടെ പേരില്‍ ജീവപര്യന്തമാക്കി ഇളവു ചെയ്യുകയായിരുന്നു.

Top