സ്പെയിനുമായി പ്രണയത്തിലാണ്: ചിത്രങ്ങൾ പങ്കുവെച്ച് രജിഷ വിജയൻ

നുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്തെത്തിയ നായികയാണ് രജിഷ വിജയൻ. ആദ്യചിത്രത്തിലൂടെ തന്നെ സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയ നായിക വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലും രജിഷ തന്റെ കഴിവ് തെളിയിച്ചു.

ശരത് മന്ദവന സംവിധാനം ചെയ്യുന്ന ‘രാമറാവു ഓൺ ഡ്യൂട്ടി’ എന്ന ചിത്രത്തിലൂടെയാണ് രജിഷയുടെ തെലുങ്ക് സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ആരാധകർക്കായി തന്റെ ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെക്കാറുണ്ട്.

ഇപ്പോൾ, സ്പെയിൻ യാത്രയിലാണ് താരം. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഈ നഗരവുമായി താൻ പ്രണയത്തിലാണെന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് രജിഷ കുറിക്കുന്നത്.

Top