‘ഒരു ആര്‍ട്ടിസ്റ്റ് എന്നാല്‍ കളിമണ്ണ് പോലെയാണ്, രൂപാന്തരപ്പെടുത്താന്‍ സാധിക്കണം’; രജിഷ

വിധു വിന്‍സെന്റ് സംവിധാനം ചെയ്ത സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രമാണ് രജീഷ വിജയന്റേതായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രം. സ്റ്റാന്‍ഡ് അപ്പുമായി ബന്ധപ്പെട്ട് നടന്ന ഒരഭിമുഖത്തില്‍ നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറിയിരിക്കുന്നത്.

ഒരു ആര്‍ട്ടിസ്റ്റ് എന്നാല്‍ കളിമണ്ണ് പോലെയാണെന്ന് രജിഷ വിജയന്‍ പറയുന്നു. അതിനെ രൂപാന്തരപ്പെടുത്താന്‍ സാധിക്കണം. കഥാപാത്രത്തിനായി മുടി മുറിക്കുക എന്ന് പറഞ്ഞാല്‍ മുടി മുറിക്കുക. മൊട്ടയടിക്കുകയെന്നു പറഞ്ഞാല്‍ മൊട്ടയടിക്കുക. വണ്ണം കുറയ്ക്കണമെങ്കില്‍ വണ്ണം കുറയ്ക്കണം. കൂട്ടണമെങ്കില്‍ കൂട്ടണം. രജിഷ വിജയന്‍ പറഞ്ഞു.

സ്റ്റാന്‍ഡ് അപ്പിലെ കഥാപാത്രമായ ദിയയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് രജിഷ ഇക്കാര്യം പറഞ്ഞത്. തന്നെ മാനസികമായി ബുദ്ധിമുട്ടിച്ച കഥാപാത്രമാണ് ദിയയെന്നും നടി കൂട്ടിച്ചേര്‍ത്തു. നേരത്തെ ജൂണിലെ 15കാരിയായ നായികയാവാന്‍ തന്റെ നീളന്‍ തലമുടി മുറിച്ച് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട് താരം.

Top