രജിഷ വിജയൻ നായികയാകുന്ന പുതിയ ചിത്രം, ‘ലവ്‍ഫുള്ളി യുവേഴ്‍സ് വേദ’യുടെ ട്രെയിലര്‍ പുറത്ത്

ജിഷ വിജയൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് ‘ലവ്‍ഫുള്ളി യുവേഴ്‍സ് വേദ’. നവാഗതനായ പ്രഗേഷ് സുകുമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാബു വൈലത്തൂർ ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ‘ലവ്‍ഫുള്ളി യുവേഴ്‍സ് വേദ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു.

കമ്മ്യൂണിസ്റ്റ് വിദ്യാർഥി നേതാവായ കഥാപാത്രമായി ചിത്രത്തിൽ വെങ്കിടേഷ് നായകനാകുന്നു. ശ്രീനാഥ് ഭാസി, അനിഘ സുരേന്ദ്രൻ, രഞ്ജിത് ശേഖർ, ചന്തുനാഥ്, അർജുൻ അശോക്, ഷാജു ശ്രീധർ, ശരത് അപ്പാനി, നിൽജ കെ ബേബി, ശ്രുതി ജയൻ തുടങ്ങിയവർക്കൊപ്പം തമിഴ് സംവിധായകൻ ഗൗതം വസുദേവ് മേനോനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം ടോബിൻ തോമസ് ആണ്. സോബിൻ സോമൻ ആണ് എഡിറ്റിംഗ്.

Top