ഖാലിദ് റഹ്‌മാൻ ചിത്രം ‘ലൗ’; പുതിയ ടീസ‍ർ പുറത്തിറങ്ങി

നുരാഗ കരിക്കിൻ വെള്ളം, ഉണ്ട എന്നീ സിനിമകൾക്ക് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനത്തിലൊരുങ്ങിയ പുതിയ ചിത്രം ‘ലൗ’ന്റെ പുതിയ ടീസ‍ർ പുറത്തിറങ്ങി. ഷൈൻ ടോം ചാക്കോയും രജിഷ വിജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആഷിക്ക് ഉസ്മാൻ ആണ്. ലോക്ക്ഡൗണിന് ശേഷം പരിമിതമായ ആളുകളെ വെച്ച് ഫ്ലാറ്റിൽ ഷൂട്ട് ചെയ്ത ആദ്യ ചിത്രമാണ് ‘ലൗ‘. സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ജിംഷി ഖാലിദും എഡിറ്റിംഗ് നൗഫൽ അബ്ദുല്ലയും കലാ സംവിധാനം ഗോകുൽ ദാസുമാണ്. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരുമാണ്.

എറണാകുളത്തെ ഒരു ഫ്ലാറ്റിൽ സിനിമയുടെ അണിയറപ്രവർത്തകരായ 30 പേർ താമസിച്ചുകൊണ്ടാണ് സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരുന്നത്. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് 23 ദിവസം കൊണ്ടായിരുന്നു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്‍റണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ജനുവരി 29 നാണു കേരളത്തിൽ ചിത്രത്തിന്റെ റിലീസ്.

Top