രജീഷ വിജയന്‍ നായികയാകുന്ന ജൂണിലെ രസകരമായ ടീസര്‍ കാണാം

രങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ രജിഷ വിജയന്റെ പുതിയ ചിത്രം ‘ജൂണ്‍’ 2019 ഫെബ്രുവരിയില്‍ തീയറ്ററിലെത്തും. ചിത്രത്തിന്‍രെ ടീസര്‍ പുറത്തുവിട്ടു. നവാഗതനായ അഹമ്മദ് കബീറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മിക്കുന്നത്.

ജൂണ്‍ എന്ന പെണ്‍കുട്ടിയുടെ പതിനേഴ് വയസു മുതല്‍ 25 വയസു വരെയുള്ള കഥയാണ് ചിത്രം പറയുന്നത്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ എലീ എന്ന കഥാപാത്രം കൊണ്ട് തന്നെ പ്രേക്ഷപ്രശംസ പിടിച്ചു പറ്റിയ നടിയാണ് രജിഷ. ഇപ്പോഴത്തെ ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് എത്തുന്നതെന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. ചിത്രം എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നുവെന്നാണ് വിജയ് ബാബു പറഞ്ഞിരിക്കുന്നത്.

Top