വിധു വിന്‍സെന്റ് ചിത്രം സ്റ്റാന്‍ഡ് അപ്പ്; പ്രധാന വേഷങ്ങളില്‍ നിമിഷയ്‌ക്കൊപ്പം രജിഷയും

നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിക്കൊടുത്ത മാന്‍ഹോളിന് ശേഷം വിധുവിന്‍സന്റ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ്. ചിത്രത്തില്‍ നിമിഷ സജയനെ കൂടാതെ രജിഷ വിജയനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ രജിഷയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ആദ്യമായാണ് രജിഷയും നിമിഷയും ഒരുമിച്ച് അഭിനയിക്കുന്നത്. ഒരു സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായാണ് നിമിഷ ഈ ചിത്രത്തില്‍ എത്തുന്നത്.

സിലിക്കണ്‍ മീഡിയ ബാനറില്‍ലാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാന്‍ഹോളിന്റെ തിരക്കഥ രചിച്ച ഉമേഷ് ഓമനക്കുട്ടനാണ് ഈ ചിത്രത്തിന്റെയും തിരക്കഥയൊരുക്കുന്നത്.

Top