രജിഷയുടെ ‘ഫൈനല്‍സ്’ ഓണം റിലീസായി തിയേറ്ററുകളിലേക്ക്

ജിഷ വിജയനെ കേന്ദ്രകഥാപാത്രമാക്കി പി.ആര്‍. അരുണ്‍ സംവിധാനം ചെയ്യുന്ന ‘ഫൈനല്‍സ്’ ഓണം റിലീസായി തിയേറ്ററുകളിലെത്തും. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്‌സിലെ സൈക്ലിംഗ് മത്സരത്തില്‍ പങ്കെടുക്കുന്ന ഇടുക്കിക്കാരിയായ ആലീസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജിഷ അവതരിപ്പിക്കുന്നത്.

സുരാജ് വെഞ്ഞാറമൂടും ഒരു സുപ്രധാനകഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. നിരഞ്ജ് മണിയന്‍പിള്ള, ടിനി ടോം, സോന നായര്‍ എന്നിവരും സിനിമയില്‍ അണിനിരക്കുന്നുണ്ട്. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

Top