സൈക്ലിംങ് താരമായി രജിഷ വിജയന്‍ ; ഫൈനല്‍സിന്റെ പുതിയ സ്റ്റില്‍സ് പുറത്തുവിട്ടു

ജൂണ്‍ എന്ന സിനിമയ്ക്കു ശേഷം രജിഷാ വിജയന്‍ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫൈനല്‍സ്. ചിത്രത്തിന്റെ പുതിയ സ്റ്റില്‍സ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നവാഗതനായ അരുണ്‍ പി ആര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കായിക താരമായാണ് രജിഷ എത്തുന്നത്. ആലിസ് എന്ന സൈക്ലിസ്റ്റിന്റെ വേഷത്തിലാണ് രജിഷ ചിത്രത്തില്‍ അഭിനയിക്കുന്നത്.

മണിയന്‍പിളള രാജുവിന്റെ മകന്‍ നിരഞ്ജാണ് ചിത്രത്തിലെ നായകന്‍. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. മണിയന്‍പ്പിളള രാജുവും പ്രജീവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് കൈലാസ് മേനോന്‍ ആണ്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍ വെളളം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയതാരമായ നടിയാണ് രജിഷ വിജയന്‍. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരവും നടി സന്ത്വമാക്കി. ജോര്‍ജേട്ടന്‍സ് പൂരം, ഒരു സിനമാക്കാരന്‍ എന്നിവയാണ് രജീഷ നായികയായ മറ്റു ചിത്രങ്ങള്‍.

Top