ഖാലിദ് റഹ്മാന്‍ ചിത്രത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരായി രജിഷയും ഷൈന്‍ ടോം ചാക്കോയും

കോവിഡ് ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയ ഖാലിദ് റഹ്മാന്‍ ചിത്രത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരായി രജിഷ വിജയനും ഷൈന്‍ ടോം ചാക്കോയും. ഒരു അപാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഇരുവരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്.

ദീപ്തി എന്ന കഥാപാത്രമാണ് രജിഷയുടേത്. അനൂപായി ഷൈനും വേഷമിടുന്നു. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഇരുവരും ജോഡികളായി അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

വീണ നന്ദകുമാര്‍, സുധി കോപ്പ, ജോണി ആന്റണി എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഖാലിദ് റഹ്മാന്റെ സഹോദരന്‍ ജിംഷി ഖാലിദാണ് സിനിമാറ്റോഗ്രഫി.

Top