‘ദര്‍ബാര്‍’ ഓഡിയോ ലോഞ്ച് ഏഴിന്; ഗ്രാന്റ് ആക്കാന്‍ ഒരുങ്ങി അണിയറപ്രവര്‍ത്തകര്‍

ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാര്‍ എന്ന ചിത്രത്തില്‍ രജനികാന്താണ് നായകനാകുന്നത്. എ ആര്‍ മുരുഗദോസും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകത കൂടിയണ്ട്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെ കുറിച്ചുള്ള പുതിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏഴിനായിരിക്കും ഓഡിയോ ലോഞ്ച് എന്ന് അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചു. ചെന്നൈ നെഹ്രു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരിക്കും ഓഡിയോ ലോഞ്ച് നടത്തുക.അനിരുദ്ധി രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. എസ് പി ബാലസുബ്രഹ്മണ്യം ആണ് ഗാനം ആലപിച്ചിരിക്കുന്നത്

ചിത്രത്തിന്റെ ഫോട്ടോകളൊക്കെ നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. നേരത്തെ പുറത്തുവിട്ട എസ് പി ബാലസുബ്രഹ്മണ്യം ആലപിച്ച ചുമ്മ കിഴി എന്ന ഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

Top