രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം, നിർണ്ണായക യോഗം ഇന്ന്

ചെന്നൈ : രജനി മക്കള്‍ നീതി മന്‍ഡ്രം യോഗം ഇന്ന് ചെന്നൈയില്‍ ചേരും. രാവിലെ പത്ത് മണിക്ക് ചെന്നൈയിലാണ് യോഗം ചേരുക. രജനികാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സുപ്രധാന യോഗമാണ് നടക്കുന്നത്. പാര്‍ട്ടി പ്രഖ്യാപിക്കണോ വേണ്ടയോ എന്നതില്‍ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പുറത്ത് വരുന്ന വാർത്ത.

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമോ ഇല്ലയോ എന്ന ചര്‍ച്ചയിക്കിടയിലാണ് ഇപ്പോൾ ഈ നിർണ്ണായക യോഗം. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രീയ പ്രഖ്യാപനത്തില്‍ നിന്ന് രജനികാന്ത് പിന്നാക്കം പോകുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച് പിന്നീട് രജനികാന്ത് അറിയിച്ചിരുന്നു.

Top