രജനിയുടെ രാഷ്ട്രീയ പ്രവേശനം ; തീരുമാനം ജന്മദിനത്തില്‍ തന്നെയുണ്ടാകും

ചെന്നൈ: അടുത്ത ജന്മദിനാഘോഷത്തില്‍ സൂപ്പര്‍താരം രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നു സൂചന.

ഡിസംബര്‍ 12ന് ആണു രജനിയുടെ ജന്മദിനം. ആഗസ്റ്റില്‍ ആരാധകരുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇതു സംബന്ധിച്ച അന്തിമ ചര്‍ച്ചകള്‍ നടത്തുമെന്ന് താരത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

അഞ്ചുദിവസം നീണ്ടുനിന്ന ആരാധക സമ്പര്‍ക്ക പരിപാടിക്കിടെ കഴിഞ്ഞ മാസം നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തില്‍ മാറ്റം അനിവാര്യമാണെന്ന് രജനി പറഞ്ഞിരുന്നു.

ഇതിനിടെ നദികളെ പരസ്പരം ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷകരുടെ സംഘവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

മുഖ്യമന്ത്രിയായിരുന്ന ജയലളിത അന്തരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഒരു നേതൃത്വ അഭാവം അനുഭവപ്പെട്ടപ്പോള്‍ രജനിയുടെ രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Top