ധനുഷിന്റെ നിര്‍മ്മാണത്തില്‍ രജനികാന്ത് ചിത്രം കാലാ കരിക്കാലന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്

ണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ നടന്‍ ധനുഷ് നിര്‍മ്മിച്ച്‌ രജനികാന്തും പാ രഞ്ജിത്തും വീണ്ടും ഒരുമിക്കുന്ന ചിത്രം കാലാ കരിക്കാലന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്.

തിരുനെല്‍വേലിയില്‍ നിന്ന് മുംബൈയിലെത്തി അധോലോക നായകനായിത്തീരുന്ന കഥാപാത്രത്തെയാണ് രജനി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഹിന്ദി, മറാത്തി ചിത്രങ്ങളിലൂടെ പ്രശസ്തയായ അഞ്ജലി പാട്ടില്‍ ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.

അന്തരിച്ച അധോലോക നായകന്‍ ഹാജി മസ്താന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് കാലാ കരിക്കാലന്‍ ഒരുക്കുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വരികയും തുടര്‍ന്ന് ഹാജി മസ്താന്റെ കുടുംബാംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. രജനിയുടെ ചിത്രം സാങ്കല്‍പിക കഥയാണെന്ന് പാ രഞ്ജിത്ത് സ്ഥിരീകരിച്ചതോടെയാണ് പ്രതിഷേധങ്ങള്‍ കെട്ടടങ്ങിയത്.

Top