സ്റ്റൈല്‍ മന്നന് മറ്റൊരു പിറന്നാള്‍ ദിനം കൂടി; ആഘോഷിച്ചത് ‘തലൈവര്‍ 168’ ടീമിനൊപ്പം

സിനിമാത്തിരക്കുകള്‍ക്കിടെ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന് മറ്റൊരു പിറന്നാള്‍ ദിനം കൂടി. സൂപ്പര്‍ സ്റ്റാറിന്റെ 69ാം പിറന്നാള്‍ ദിനമായ ഇന്ന് കുടുംബാംഗങ്ങളടക്കം നിരവധി പേരാണ് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്.

തന്റെ വരാനിരിക്കുന്ന ചിത്രമായ തലൈവര്‍ 168 ടീമിനൊപ്പമാണ് താരം ഇത്തവണ പിറന്നാള്‍ ആഘോഷിച്ചത്. താരം കേക്ക് കട്ട് ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ചിത്രത്തിന്റെ സംവിധായകന്‍ ശിവ, സംഗീതസംവിധായകന്‍ ഡി ഇമ്മാന്‍, സഹനടന്‍ സൂരി എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തു.

പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് മക്കളായ ഐശ്വര്യയും സൗന്ദര്യയും എത്തിയിരുന്നു. എന്റെ അച്ഛന്‍, എന്റെ എല്ലാമെല്ലാമാണ് എന്ന് സൗന്ദര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നാല് പതിറ്റാണ്ട് പിന്നിട്ട സിനിമ കരിയറിനിടെ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. എല്ലാ ചിത്രങ്ങള്‍ക്കായും ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. പേട്ടയ്ക്ക് പിന്നാലെ രജനികാന്തിന്റെ ദര്‍ബാറിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍.

Top