രജനികാന്ത് വിജയ് വാര്‍ത്തകള്‍ എന്നും ചര്‍ച്ചകളില്‍ ഇടം നേടുന്നവയാണ്. ഇവരില്‍ ആരാണ് യഥാര്‍ത്ഥ ‘സൂപ്പര്‍ സ്റ്റാര്‍’ എന്ന തരത്തില്‍ സമീപകാലത്ത് വലിയ തോതിലുള്ള വിവാദങ്ങളും ചര്‍ച്ചകളും നടന്നിരുന്നു. ജയിലര്‍ എന്ന തന്റെ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ രജനികാന്ത് നടത്തിയ പരാമര്‍ശം ആയിരുന്നു ഇതിന് തുടക്കം കുറിച്ചത്. പിന്നാലെ ഇരുവരുടെയും ആരാധകര്‍ രംഗത്തെത്തി. വിജയ് ആണ് സൂപ്പര്‍ സ്റ്റാര്‍ എന്ന് അദ്ദേഹത്തിന്റെ ആരാധകരും രജനികാന്ത് ആണ് സൂപ്പര്‍ സ്റ്റാര്‍ എന്ന് അദ്ദേഹത്തിന്റെ ആരാധകരും വാദിച്ചു. ലിയോ റിലീസാവാന്‍ ദിവസങ്ങള്‍ ഉളളപ്പോള്‍ ചിത്രത്തിന് ആശംസയുമായ് എത്തിയിരിക്കുകയാണ് രജനികാന്ത്.
‘തലൈവര്‍ 170’ എന്ന ചിത്രത്തിന്റെ ഷൂട്ടിനായി തൂത്തുക്കുടിയില്‍ ആണ് രജനികാന്ത് ഇപ്പോഴുള്ളത്. ഇവിടെ വച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. വന്‍ പ്രതീക്ഷയോടെ ആണ് ലിയോ റിലീസിന് ഒരങ്ങുന്നത്. താങ്ങള്‍ക്ക് എന്ത് തോന്നുന്നു എന്ന ചോദ്യത്തിന്, ‘അവങ്ക അന്ത പടം മികപ്പെരിയ വെട്രിയടയണം. അത്ക്കാഹ നാന്‍ ആണ്ടവനോട് വേണ്ടിക്കിറേന്‍(വിജയ് ചിത്രം വലിയ വിജയം നേടണം. അതിന് വേണ്ടി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു)’, എന്നായിരുന്നു രജനികാന്തിന്റെ മറുപടി.
ഒക്ടോബര്‍ 19നാണ് ലിയോ തിയറ്ററില്‍ എത്തുന്നത്. മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം വിജയ്- ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തൃഷയാണ് നായികയായി എത്തുന്നത്. പ്രീ-സെയില്‍ ബിസിനസിലൂടെ ഇതിനോടം 100 കോടി അടുപ്പിച്ച് ലിയോ നേടിയെന്നാണ് വിവരം.