രജിനികാന്തിനെ ആശുപത്രിയിൽ നിന്നും ഇന്ന് ഡിസ്ചാർജ് ചെയ്യില്ല

ബം​ഗളൂരു: രക്തസമ്മർദ്ദത്തെ തുടർന്ന് ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടൻ രജനീകാന്തിനെ ഇന്ന് ഡിസ്ചാർജ് ചെയ്യില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

നടന്റെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്നും  രക്തസമ്മർദം കുറയ്ക്കാൻ മരുന്നുകൾ നൽകുന്നത് തുടരുകയാണെന്നും അപ്പോളോ ആശുപത്രി അധികൃതർ പറഞ്ഞു. സന്ദർശകരെ അനുവദിക്കില്ലെന്നും ഡിസ്ചാർജ് ചെയ്യുന്ന കാര്യം നാളെ തീരുമാനിക്കുമെന്നും അവർ അറിയിച്ചു.

Top