രാഷ്ട്രീയം ചിന്തിക്കുമ്പോള്‍ അത് ബിജെപിയെക്കുറിച്ച് ആവണം ; രജനിയോട് ഗഡ്കരി

ന്യൂഡല്‍ഹി: സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ച് നിതിന്‍ ഗഡ്കരി. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി രജനികാന്തിനെ പരസ്യമായി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്.

‘സൂപ്പര്‍ രജനികാന്തിന് ഇനി രാഷ്ട്രീയത്തിനെക്കുറിച്ച് ചിന്തിക്കാം, ചിന്തിക്കുമ്പോള്‍ അത് ബിജെപിയെക്കുറിച്ച് ആവണമെന്നാണ് തന്റെ അപേക്ഷ, പാര്‍ട്ടിയില്‍ അദ്ദേഹത്തിന് നല്ലൊരു സ്ഥാനമുണ്ട് എന്നത് വാസ്തവമായ ഒരു കാര്യമാണ്’ നിതിന്‍ ഗഡ്കരി പറഞ്ഞു.

രജനികാന്തിനെ സംബന്ധിച്ചുള്ള രാഷ്ട്രീയ കാര്യങ്ങളെല്ലാം വളരെ പ്രാധാന്യം നിറഞ്ഞതാണ്. ഇതിനെപ്പറ്റിയുള്ള ഒരു വ്യക്തമായ തീരുമാനം എടുക്കാന്‍ തനിക്ക് അധികാരമില്ല, എല്ലാം പാര്‍ട്ടി അധ്യക്ഷന്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top