Rajinikanth told me not to play villain in ‘Robot’: Amitabh Bachchan

യെന്തിരനില്‍ വില്ലനാകാന്‍ രജനീകാന്ത് തന്നോട് ആവശ്യപ്പെട്ടില്ലെന്ന് ബിഗ്ബി. 2010ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ റോബോട്ടാകാന്‍ സംവിധായകന്‍ ഷങ്കര്‍ ക്ഷണിച്ചിരുന്നതായി അമിതാഭ് ബച്ചന്‍തന്നെയാണ് വെളിപ്പെടുത്തിയത്.

‘നായകവേഷം ചെയ്യുന്ന രജനിയോട് അഭിപ്രായം തേടി. എന്നാല്‍, നിരുത്സാഹപ്പെടുത്തുന്ന മറുപടിയാണ് രജനി നല്‍കിയത്’ ബച്ചന്‍ പറഞ്ഞു.
ബച്ചന്റെ ആരാധകര്‍ അതംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വേഷം ചെയ്യേണ്ടെന്ന് രജനി പറഞ്ഞത്.

അതേസമയം യെന്തിരന്റെ രണ്ടാംപതിപ്പില്‍ ബച്ചനെ സമീപിച്ചതായുള്ള വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകളില്‍ ടെര്‍മിനേറ്റര്‍ താരം അര്‍നോള്‍ഡിനെയാണ് കണ്ടുവച്ചിരുന്നത്. എന്നാല്‍, പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ വേഷം വേണ്ടെന്ന് അര്‍നോള്‍ഡ് വ്യക്തമാക്കുകയായിരുന്നു.

Top