രജനീകാന്ത്-ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘യന്തിരന്‍ 2.0’ യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ജനീകാന്ത്, അക്ഷയ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘യന്തിരന്‍ 2.0 യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

ആമി ജാക്‌സണാണ് ചിത്രത്തിലെ നായിക.

ശങ്കര്‍, രജനീകാന്ത്, അക്ഷയ് കുമാര്‍, ആമി ജാക്‌സണ്‍ എന്നിവര്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനായി ദുബായിലെത്തി.

ഇന്ത്യന്‍ സിനിമയെ ആഗോളതലത്തില്‍ അടയാളപ്പെടുത്തുന്ന സിനിമയായിരിക്കും 2.0 എന്ന് രജനീകാന്ത് പറഞ്ഞു.

സിനിമയിലെ മൂന്ന് ഗാനങ്ങളില്‍ രണ്ടെണ്ണം ഇന്ന് ദുബായില്‍ പുറത്തിറക്കും.

ദുബായിലെ ബുര്‍ജ് പാര്‍ക്കില്‍ എ.ആര്‍ റഹ്മാന്റെ ലൈവ് പെര്‍ഫോമന്‍സോടെയാണ് ഗാനങ്ങള്‍ പുറത്തിറക്കുന്നത്.

സംഗീതത്തിനൊപ്പം നായിക ആമി ജാക്‌സന്‍ ചുവടുവെക്കുകയും ചെയ്യും.

385 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സിനിമ ജനുവരിയിലാണ് തിയേറ്ററുകളിലെത്തുക.

Top