പാർത്ഥിപന്റെ ‘ഇരവിൻ നിഴൽ’ മേക്കിങ് ഞെട്ടിപ്പിച്ചെന്ന് രജനികാന്ത്

ടനും സംവിധായകനുമായ ആർ പാർത്ഥിപന്റെ ‘ഇരവിൻ നിഴൽ’ എന്ന ചിത്രത്തിനെ പ്രശംസിച്ച് രജനികാന്ത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ കണ്ടതിന്റെ അനുഭവമാണ് താരം പാർത്ഥിപന്റെ യൂട്യൂബ് ചാനലിൽ കൂടി പങ്കുവച്ചത്. ചിത്രത്തിന്റെ 29 മിനിറ്റ് ദൈർഘ്യമുള്ള മേക്കിങ് തന്നെ കാണിച്ചു എന്നും അത് ഞെട്ടിച്ചു എന്നും താരം പറഞ്ഞു. ഓരോ തവണ സിനിമ ചെയ്യുമ്പോഴും വ്യത്യസ്തത തീർക്കാനാണ് പാർത്ഥിപൻ ശ്രമിക്കാറുള്ളത്. ടീമിന് വിജയാശംസകളും രജനികാന്ത് അറിയിച്ചു.

ലോകത്തിലെ തന്നെ ആദ്യത്തെ നോൻ-ലീനിയർ സിംഗിൾ ഷോട്ട് ചിത്രമാണ് ‘ഇരവിൻ നിഴൽ’. ആർ പാർത്ഥിപൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും നടൻ തന്നെയാണ്. തന്റെ സംവിധാനത്തിൽ ഒരുങ്ങിയ മറ്റ് ചിത്രങ്ങൾ പോലെ തന്നെ ഇതിലും വ്യത്യസ്തത കൊണ്ടുവരാൻ താൻ ആഗ്രഹിച്ചു എന്നും ഗൂഗിളിൽ തിരഞ്ഞ് അത് സ്ഥിരീകരിച്ചു എന്നും അദ്ദേഹം മുൻപ് പറഞ്ഞിരുന്നു.

 

 

Top