rajinikanth rk nagar by election

rajani

ചെന്നൈ: തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ നിയമസഭാ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ആരെയും പിന്തുണയ്ക്കില്ലെന്ന് രജനികാന്ത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഗാനരചയിതാവും സംഗീത സംവിധായകനുമായ ഗംഗൈ അമരന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചതിന് പിറകെയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

ഗംഗൈ അമരന് രജനികാന്ത് വിജയാശംസകള്‍ നേര്‍ന്നതായി സ്ഥാനാര്‍ഥിയുടെ മകനും സംവിധായകനുമായ വെങ്കട് പ്രഭു ട്വീറ്റ് ചെയ്തിരുന്നു. ഇതിനുശേഷം രജനി രാഷ്ട്രീയത്തിലിറങ്ങിയേക്കുമെന്ന തരത്തില്‍ വാര്‍ത്തകളും വന്നിരുന്നു.

എഐഎഡിഎംകെ നേതാക്കളായ ഇ മധുസൂദനനന്‍, ടിടിവി ദിനകരന്‍, ജയലളിതയുടെ ബന്ധു ദീപാ ജയകുമാര്‍ എന്നിവരാണ് മണ്ഡലത്തിലെ മറ്റ് സ്ഥാനാര്‍ഥികള്‍.

Top