അക്രമം ഒരു പ്രശ്‌നങ്ങള്‍ക്കും പരിഹാരമല്ല; പൗരത്വ പ്രതിഷേധത്തില്‍ പ്രതികരണവുമായി രജനികാന്ത്

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം അലയടിക്കുമ്പോള്‍ മൗനം വടിഞ്ഞ് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അക്രമങ്ങളെ അദ്ദേഹം അപലപിച്ചു.

പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആക്രമണമല്ലെന്ന് രജനീകാന്ത് ട്വീറ്റ് ചെയ്തു. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരങ്ങളില്‍ ആദ്യമായാണ് രജനീകാന്ത് അഭിപ്രായം രേഖപ്പെടുത്തുന്നത്.

അക്രമം ഒരു പ്രശ്‌നങ്ങള്‍ക്കും പരിഹാരമല്ല, രാജ്യത്തിന്റെ സുരക്ഷക്കും ക്ഷേമത്തിനും വേണ്ടി ഇന്ത്യന്‍ പൗരന്‍മാര്‍ ഒരുമിച്ചു നില്‍ക്കുകയും അതിനെക്കുറിച്ച് ബോധവാന്‍മാരാവുകയും വേണം. ഇപ്പോള്‍ നടക്കുന്ന അതിക്രമങ്ങളില്‍ താന്‍ അങ്ങേയറ്റം ദുഃഖിതനാണെന്നും രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചു.

രജനീകാന്തിന്റെ പ്രസ്താവനക്കെതിരെ സോഷ്യല്‍മീഡിയയില്‍ സമ്മിശ്ര പ്രതികരണമാണുണ്ടായത്. #IStandWithRajinikanth, #ShameOnYouSanghiRajini എന്നീ ഹാഷ് ടാഗുകളില്‍ ട്രെന്‍ഡിങ്ങായി.

ഉത്തര്‍പ്രദേശിലും കര്‍ണാടകയിലുമുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെയാണ് രജനീകാന്ത് പ്രതികരണവുമായി രംഗത്ത് വന്നത്.പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്‌നാട്ടിലും സമരം ശക്തിപ്പെടുകയാണ്. കമല്‍ഹാസന്‍, സിദ്ധാര്‍ഥ് തുടങ്ങിയ താരങ്ങള്‍ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരത്തിനിറങ്ങിയിരുന്നു

Top