സേവൈ കക്ഷി രജനീകാന്തിന്റെ പാര്‍ട്ടി, ചിഹ്നം ഓട്ടോറിക്ഷ

ചെന്നൈ: നടന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷി എന്നു തീരുമാനിച്ചു. നിലവിലുള്ള പാര്‍ട്ടിയെ ഉപയോഗിച്ചാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. മക്കള്‍ ശക്തി കഴകമെന്ന പാര്‍ട്ടിയുടെ നേതാക്കളില്‍ രജനിയെയും ഉള്‍പ്പെടുത്തി. മക്കള്‍ സേവൈ കക്ഷി എന്ന പുതിയ പേരും പാര്‍ട്ടിക്കു നല്‍കി. പാര്‍ട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചു.

‘ജനുവരിയില്‍ പാര്‍ട്ടി തുടങ്ങും. ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 31ന്. എല്ലാം മാറും. അദ്ഭുതവും അതിശയവും സംഭവിക്കും’- ട്വീറ്റിലൂടെ രജനീകാന്ത് പ്രഖ്യാപിച്ചു.

കോവിഡ് സാഹചര്യത്തില്‍ ആരോഗ്യം മുന്‍നിര്‍ത്തി പിന്മാറാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചെന്നും എന്നാല്‍ ജനങ്ങള്‍ക്കിടയിലേക്കിറങ്ങി പ്രവര്‍ത്തിച്ചു മരിക്കാനും തയാറെടുത്താണ് തീരുമാനമെന്നും രജനി വ്യക്തമാക്കി.

Top