രജനീകാന്തിന്റെ ‘ പേട്ട’ പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തും

സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും രജനീകാന്തും ഒന്നിക്കുന്ന നാലാമത്തെ ചിത്രം പേട്ട പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തും. സ്‌റ്റൈലിഷ് ലുക്കിലാണ് രജനീകാന്ത് പ്രത്യക്ഷപ്പെടുന്നത്. അനിരുദ്ധ് രവിചന്ദറാണ് പശ്ചാത്തല സംഗീതം നല്‍കുന്നത്.

വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ, സിമ്രാന്‍, തൃഷ, മേഘ ആകാശ്, ഗുരു സോമസുന്ദരം, മുനിഷ്‌കന്ത് രാംദോസ്, സനന്ദ് റെഡ്ഡി, ദീപക് പരമേശ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത്. സണ്‍ പിക്‌ചേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Top