രജനീകാന്ത് ചിത്രം പേട്ടയിലെ ഡിലീറ്റ് ചെയ്ത ഗാനം പുറത്തുവിട്ടു

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ചിത്രം പേട്ടയിലെ ഡിലീറ്റ് ചെയ്ത ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.’തപ്പാട് മാര’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. കാര്‍ത്തികിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അനിരുദ്ധ് ആണ്.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം സണ്‍ പിക്ചേര്‍സാണ് നിര്‍മ്മിച്ചത്. ചിത്രത്തില്‍ വിജയ് സേതുപതിയായിരുന്നു വില്ലന്‍ വേഷത്തില്‍ എത്തിയത്. സിമ്രാന്‍,തൃഷ എന്നിവരായിരുന്നു ചിത്രത്തിലെ നായികമാര്‍.ബോബി സിംഹ, ശശികുമാര്‍, സിമ്രാന്‍, തൃഷ, നവാസുദ്ദീന്‍ സിദ്ദിഖി, മണികണ്ഠന്‍ ആചാരി എന്നിവരായിരുന്ന ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Top