തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എൻ.രവിയുമായി രജനികാന്ത് കൂടിക്കാഴ്ച നടത്തി

ചെന്നൈ: തമിഴ്നാട് ഗവർണർ ആർ.എൻ.രവിയുമായി തമിഴ് സൂപ്പർ താരം രജനികാന്ത് കൂടിക്കാഴ്ച നടത്തി. തമിഴ് ജനതയുടെ ക്ഷേമത്തിനായി എന്തു ചെയ്യാനും തയ്യാറുള്ളയാളാണ് ഗവ‍ർണർ ആർ.എൻ.രവിയെന്ന് സൂപ്പർ താരം പറഞ്ഞു. അതേസമയം രാഷ്ട്രീയത്തിലിറങ്ങാൻ തനിക്കിപ്പോൾ പദ്ധതിയൊന്നുമില്ലെന്നും രജനീകാന്ത് വ്യക്തമാക്കി. കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു.

ദില്ലിയിൽ ആസാദി കി അമൃത് പ്രചാരണ പരിപാടിക്ക് പോയി മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് രജനീകാന്ത് രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്. രാഷ്ട്രീയം ചർച്ച ചെയ്തതെന്ന് രജനീകാന്ത് പറഞ്ഞു. എന്നാൽ ചർച്ചയുടെ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. മുമ്പ് പലവട്ടം രാഷ്ട്രീയ പ്രവേശത്തിനും സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുമുള്ള മുന്നൊരുക്കങ്ങൾ രജനീകാന്ത് നടത്തിയിരുന്നെങ്കിലും പിന്നീട് ആരോഗ്യകാരണങ്ങൾ പറഞ്ഞ് അദ്ദേഹം പിന്മാറുകയായിരുന്നു.

Top