യുദ്ധത്തിന് ഇറങ്ങുകയാണെങ്കില്‍ വിജയിക്കണം ,31ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് രജനീകാന്ത്

rajanikanth

ചെന്നൈ: രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഈ മാസം 31ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് നടന്‍ രജനീകാന്ത്.

തന്റെ രാഷ്ട്രീയപ്രവേശനത്തില്‍ ജനങ്ങളേക്കാള്‍ താല്‍പ്പര്യം മാധ്യമങ്ങള്‍ക്കാണെന്നും അതികം ഊഹാപോഹങ്ങള്‍ ഒന്നും തന്നെ വേണ്ടെന്നും രജനീകാന്ത് അറിയിച്ചു.

യുദ്ധത്തിന് ഇറങ്ങുകയാണെങ്കില്‍ വിജയിക്കണം, അതിന് തന്ത്രങ്ങള്‍ ആവശ്യമാണെന്നും രജനീകാന്ത് വ്യക്തമാക്കി.

ഇന്ന് രാവിലെ കോടമ്പാക്കത്തുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ ആരാധകരെ കണ്ടപ്പോഴായിരുന്നു രജനിയുടെ പ്രഖ്യാപനം.

ഇന്ന് മുതല്‍ 31വരെയാണ് അദ്ദേഹം ആരാധകരെ കാണുന്നത്. രാവിലെ എട്ടു മുതല്‍ ഉച്ച കഴിഞ്ഞ് തിരിഞ്ഞ് മൂന്ന് മണിവരെയാണ് കൂടിക്കാഴ്ച നടത്തുന്നത്.

Top