നീണ്ട ഇടവേളയ്ക്കു ശേഷം ആരാധകരെ കണ്ട്‌ രജിനികാന്ത്

ചെന്നൈ: എട്ടുമാസം നീണ്ട ഇടവേളയ്ക്കുശേഷം ആരാധകർക്ക് മുന്നിലെത്തി തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്. ദീപാവലിയോട് അനുബന്ധിച്ച് തന്റെ ചെന്നൈയിലെ വീടിനുമുന്നിൽ നിന്നാണ് രജനികാന്ത് ആരാധകരെ കണ്ടത്. ഇത്തവണ കുടുംബാംഗങ്ങൾക്കൊപ്പമാണ് രജനികാന്ത് ദീപാവലി ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങൾ മകൾ സൗന്ദര്യ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്‌.

ആദ്യഘട്ട ലോക്ഡൗൺ ഏർപ്പെടുത്തിയ മാർച്ച് മുതൽ താരം വീട്ടിൽനിന്ന് പുറത്തുപോയിരുന്നില്ല. സിനിമാ ഷൂട്ടിങ് ഉൾപ്പെടെയെല്ലാം നിർത്തിവെച്ചിരിക്കുകയാണ് ഇപ്പോഴും.

Top