രജനീകാന്ത് ഡിഎംകെ തലവന്‍ കരുണാനിധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

Rajinikanth meet Karunanidhi

ചെന്നൈ: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഇന്ന് ഡിഎംകെ തലവന്‍ കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് കരുണാനിധിയുടെ വസതിയിലാണ് കൂടികാഴ്ച.

തമിഴ്‌നാട്ടിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ കരുണാനിധിയുമായി രജനീകാന്ത് ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

ഇതിനിടെ രസികര്‍ മണ്‍ട്രത്തിനായി രജനീകാന്ത് തുടങ്ങിയ വെബ്‌സൈറ്റില്‍ ഒറ്റദിവസം മാത്രം 50000 പേരാണ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ ദിവസമായിരുന്നു പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനവുമായി രജനികാന്ത് രംഗത്തെത്തിയിരുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Top