രജനികാന്ത്- ലോകേഷ് കനകരാജ് കൂട്ടുകെട്ടിലുള്ള പുതിയ ചിത്രം ഉടന്‍

മിഴ് സിനിമയിലെ ഇപ്പോഴത്തെ സെന്‍സേഷണല്‍ സംവിധായകനാണ് ലോകേഷ് കനകരാജ്.’ലിയോ’യുടെ റിലീസിനു ശേഷം ലോകേഷ് കനകരാജ് ‘കൈതി’യുടെ രണ്ടാം ഭാഗമാണ് സംവിധാനം ചെയ്യുന്നത് എന്നാണു വാര്‍ത്തകള്‍ പുറത്തു വന്നിരുന്നത്. എന്നാല്‍, ലോകേഷ് കനകരാജിന്റെ മറ്റൊരു വമ്പന്‍ ചിത്രത്തിന്റെ റിപ്പോര്‍ട്ടുകളും പുറത്തായിരിക്കുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്ത് നായകനായി എത്തും എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

‘തലൈവര്‍ 171’ എന്ന് വിശേഷണപ്പേരുള്ള ചിത്രം ഒരുക്കുക ലോകേഷ് കനകരാജ് ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്.. ബാബു ആന്റണിയാണ് ലോകേഷ് കനകരാജ് ചിത്രത്തിന്റെ സൂചനകള്‍ നല്‍കിയത്. രജനികാന്ത് നായകനാകുന്ന ചിത്രത്തില്‍ താനും ഭാഗമാകുമെന്ന് ബാബു ആന്റണി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുകയായിരുന്നു. എന്തായാലും ലോകേഷ് കനകരാജും രജനികാന്തും ഒന്നിക്കുമ്പോള്‍ വന്‍ ഹിറ്റാകുമെന്ന തീര്‍ച്ചയിലാണ് രാജ്യത്തെ പ്രേക്ഷകര്‍.

Top