രജനികാന്ത് ‘സംഘി’ അല്ലെന്ന പരാമര്‍ശം സിനിമയുടെ മാര്‍ക്കറ്റിങ് തന്ത്രമാണെന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഐശ്വര്യ രജനികാന്ത്. ‘ലാല്‍ സലാം’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള പരിപാടിയിലാണ് രജനികാന്തിന്റെ മകളുടെ വിശദീകരണം. ആദ്യമായാണ് സംഭവത്തില്‍ പരസ്യമായി സംവിധായിക പ്രതികരിക്കുന്നത്. സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ ധൈര്യം നല്‍കിയാണ് അച്ഛന്‍ തങ്ങളെ വളര്‍ത്തിയതെന്ന് ഐശ്വര്യ പറഞ്ഞു. തന്ത്രം പ്രയോഗിച്ചോ സിനിമയില്‍ രാഷ്ട്രീയം പറഞ്ഞോ വിശ്വാസമില്ലാത്ത കാര്യം അഭിനയിച്ചോ സൂപ്പര്‍ സ്റ്റാറിന്റെ ചിത്രം പ്രചരിപ്പിക്കേണ്ട ആവശ്യമില്ലെന്ന് സംവിധായിക വെളിപ്പെടുത്തി. ഒരു രാഷ്ട്രീയവും സംസാരിക്കാത്ത ജയിലര്‍ ഹിറ്റായ കാര്യവും ഐശ്വര്യ എടുത്ത് പറഞ്ഞു.
ലാല്‍സലാം സിനിമയുടെ ഓഡിയോ ലോഞ്ചിലായിരുന്നു രജനികാന്ത് സംഘി അല്ലെന്ന് മകള്‍ ഐശ്വര്യ പറഞ്ഞത്. സംഘിയെന്നുള്ള വിളി തന്നെ ഏറെ വേദനിപ്പിച്ചുവെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു. സംഘി അല്ലാത്തത് കൊണ്ടാണ് ലാല്‍സലാമില്‍ രജനികാന്ത് അഭിനയിച്ചതെന്ന മകളുടെ വാക്കുകള്‍ വിമര്‍ശനത്തിന് കാരണമായിരുന്നു. ‘എന്റെ അച്ഛനൊരു സംഘിയല്ല’; ആ വിളി വേദനിപ്പിക്കുന്നുവെന്ന്… ഐശ്വര്യ രജനികാന്ത് സംവിധാനം നിര്‍വഹിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ‘ലാല്‍ സലാം’. വിഷ്ണു വിശാലും വിക്രാന്തും നായകന്മാരാവുന്ന ചിത്രത്തില്‍ രജനികാന്ത് അതിഥി വേഷത്തിലെത്തുന്നു. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനാണ് ചിത്രം നിര്‍മ്മാണം.
വിഷ്ണു രംഗസ്വാമി കഥയും സംഭാഷണങ്ങളും ഒരുക്കിയ ചിത്രത്തില്‍ ‘മൊയ്ദീന്‍ ഭായ്’ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. സെന്തില്‍, ജീവിത, തമ്പി രാമയ്യ, അനന്തിക സനില്‍കുമാര്‍, വിവേക് പ്രസന്ന, തങ്കദുരൈ തുടങ്ങിയവര്‍ അഭിനയിക്കുന്നു.